ErnakulamLatest

ആഫ്രിക്കന്‍ ഒച്ചിനെ പിടിച്ച്‌ നാട്ടുകാര്‍

ഒച്ചൊന്നിന് ഒരു രൂപ,ചാക്ക് നിറയെ ഒച്ചിനെ പിടിക്കാന്‍ നാട്ടുകാര്‍

“Manju”

 

വൈപ്പിന്‍ : നാടുമുഴുവന്‍ ആഫ്രിക്കന്‍ ഒച്ച്‌ വന്‍ ശല്യമായി മാറിയിരിക്കുകയാണ്.
ആരോഗ്യവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ ഒന്നും ചെയ്യത്തതിനെ തുടര്‍ന്നാണ് ഒച്ചുനശീകരണത്തിന് പ്രഭാതസവാരിക്കാര്‍ ഒത്തുകൂടിയത്. ഒച്ചൊന്നിന് ഒരു രൂപാ വീതം നല്‍കി ശേഖരിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച്‌ നാടുനീളെ പരസ്യവും പതിച്ചു. മൊബൈല്‍ നമ്ബരും നല്‍കി. അതുവരെ അനങ്ങാതിരുന്നവര്‍ പോലും ചാക്കു നിറയെ ഒച്ചുകളെ ശേഖരിച്ചു. സംഘാടകരെ സമീപിക്കുന്നവര്‍ക്ക് ഒച്ചെണ്ണി കാശു നല്‍കും. വിലക്കെടുക്കുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചുമൂടുകയാണിവര്‍.
500 മുതല്‍ 700 രൂപയ്ക്ക് വരെ ഒച്ചുകളെ വില്‍പ്പന നടത്തിയവരുണ്ട്. കാശുകൊടുത്ത് ഒച്ചിനെ വാങ്ങുന്നവരൊന്നും നേരിട്ട് ഒച്ചുശേല്യം നേരിടുന്നവരല്ല എന്നതാണ് കൗതകം. എല്ലാവരും നായരമ്ബലത്തിന് പുറത്തുള്ളവര്‍ . ഒരു പൊതുപ്രശ്‌നത്തില്‍ ഇടപെടാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വിമുഖതകാട്ടിയതിനോടുള്ള പ്രതിഷേധമാണ് ഒച്ചുവ്യാപാരത്തിലെത്തി നില്‍ക്കുന്നത്

Related Articles

Back to top button