InternationalLatest
ഖത്തറില്‍ ഇന്ന് 77 പേര്‍ക്ക് കൊവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 77 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 144 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 235,303 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണമില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 606 ആണ്. രാജ്യത്ത് നിലവില്‍ 1081 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 14 പേര് ഐ.സി.യുവില്‍ ചികിത്സയിലുണ്ട്.