മട്ടന്നൂര്‍ : കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന്കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറി തുറന്നു.ദിവസവും നിരവധി പേരാണ് വിമാനത്താവളം കാണാനെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തെ ഗാലറി അടച്ചിട്ടിരുന്നു.വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതും ഉയരുന്നതും കാണാന്‍ എയര്‍സൈഡ് ഗാലറി, ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ ഗാലറി എന്നിവയാണ് ഒരുക്കിയിരുന്നത്.
വിമാനങ്ങള്‍ ഏപ്രണില്‍ നിര്‍ത്തിയിട്ടതു കാണാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചശേഷം സന്ദര്‍ശക ഗാലറിയിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഈടാക്കിയിരുന്നു. എയര്‍സൈഡ് ഗാലറിയില്‍ 100 രൂപയും ഡിപ്പാര്‍ച്ചര്‍ ഗാലറിയില്‍ 50 രൂപയുമായിരുന്നു പ്രവേശനഫീസ്. വിദ്യാര്‍ഥികള്‍ക്ക് ഫീസില്‍ അമ്പത് ശതമാനം ഇളവ് അനുവദിച്ചിരുന്നു.