EntertainmentLatest

ശിശുദിനത്തില്‍ വിവാഹിതരാകുന്ന ബിബീഷും ചന്ദ്രികയും..

“Manju”

 

നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ഒരു പത്രപരസ്യത്തിന്റെ രൂപത്തിലാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഉടന്‍ വിവാഹിതരാകുന്നു എന്നാണ് വിവാഹപരസ്യത്തിന്റെ മുകളില്‍ എഴുതിയിരിക്കുന്നത്. വരന്‍റെ പേര് ബിബീഷ് ബാലന്‍ എന്നും വധുവിന്‍റെ പേര് ചന്ദ്രിക രവീന്ദ്രന്‍ എന്നുമാണ്. ചില പ്രത്യേക സാഹചര്യത്തില്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.തീരുമാനങ്ങള്‍ പെട്ടന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.
ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. തിയ്യതി നവംബര്‍ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂര്‍ത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രന്‍ തൈക്കാട്ടില്‍ നമ്പ്യാര്‍എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. നടന്‍ ബേസിലും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

 

 

Related Articles

Back to top button