KeralaLatestThiruvananthapuram
15 വാര്‍ഡുകളില്‍ കര്‍ശന ലോക്ഡൗണ്‍
തിരുവനന്തപുരം : കോവിഡ് വ്യാപനനിരക്ക് ഉയര്‍ന്നതിനാല്‍ ജില്ലയിലെ 15 വാര്‍ഡുകളില്‍ അര്‍ദ്ധരാത്രി മുതല്‍ തീവ്ര കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പ്രതിവാര അണുബാധ ജനസംഖ്യാ അനുപാതം 10-ല്‍ കൂടുതല്‍ ആയതിനാല്‍ അമ്പൂരി പഞ്ചായത്ത് (വാര്‍ഡ്-3), അരുവിക്കര (3, 8, 11, 17), ഇടവ പഞ്ചായത്ത് (8), ഇലകമണ്‍ പഞ്ചായത്ത് (8), കടയ്ക്കാവൂര്‍ പഞ്ചായത്ത് (13), കല്ലിയൂര്‍ പഞ്ചായത്ത് (13), കരകുളം പഞ്ചായത്ത് (1), കിളിമാനൂര്‍ പഞ്ചായത്ത് (4), നെല്ലനാട് പഞ്ചായത്ത് (15), ഒറ്റൂര്‍ പഞ്ചായത്ത് (4), വാമനപുരം പഞ്ചായത്ത് (6), വെള്ളനാട് പഞ്ചായത്ത് (16) എന്നീ വാര്‍ഡുകളിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.