കൊച്ചി: വര്‍ധിച്ച വോട്ടിങ് ഇടതു തരംഗത്തിന്റെ സൂചനയാണെന്ന് തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. ബിജെപിയ്ക്ക് പ്രചരണത്തിലെ ആവേശം ബൂത്തുകളില്‍ ഇല്ല. തൃപ്പുണിത്തുറയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും എം സ്വരാജ് പറഞ്ഞു.ബിജെപി വോട്ട് പരസ്യമായി തേടിയ കെ.ബാബു ജനങ്ങളെ വഞ്ചിച്ചു. തൃപ്പൂണിത്തുറയില്‍ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ് പറഞ്ഞു.
Related Articles
Check Also
Close
-
ഡല്‍ഹിയില്‍ ബുധനാഴ്ച മരിച്ച മാധ്യമപ്രവര്ത്തകന്, കോവിഡ്May 29, 2020 11:02 AM