കായംകുളം: ശക്തമായ കാറ്റില്‍പ്പെട്ട് മറിഞ്ഞ വള്ളത്തില്പിടിച്ച് കിടന്ന് സഹായം അഭ്യര്‍ത്ഥിച്ച മല്‍സ്യത്തൊഴിലാളിയെ ഫയര്‍ ഫോഴ്സ് രക്ഷപെടുത്തി. വലിയഴീക്കല്‍ തറയിക്കടവ് കമലവിലാസം വീട്ടില്‍ ജലരാജനെയാണ് രക്ഷപെടുത്തിയത്. മത്സ്യം വിറ്റ് തിരികെ വള്ളത്തില്‍ മടങ്ങുന്ന വഴി കായംകുളം പുതുപ്പള്ളി മുട്ടത്ത് മണ്ണ കടവിന് സമീപം ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇത് കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്സിന്റെ സേവനം തേടുകയായിരുന്നു. കായംകുളം സ്റ്റേഷനില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ എസ്. താഹായുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്സ് സംഘം അവശനിലയില്‍ ആയ ജലരാജനെയും വള്ളത്തെയും മറ്റൊരു വള്ളം ഉപയോഗിച്ച് കയര്‍ കെട്ടി സുരക്ഷിതമായി കരയില്‍ എത്തിച്ചു.
Related Articles
കേരളത്തില്‍ യു.ഡി.എഫ്.മോശം പ്രകടനമല്ല തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചത്: പുനഃസംഘടന ഉണ്ടാകും – താരിഖ് അന്‍വര്‍
December 28, 2020 5:39 PM
പവാര്‍ കേരളത്തില്‍ പ്രചരണത്തിനില്ല; ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
March 30, 2021 3:01 PM
Check Also
Close