ആറ്റിങ്ങല്‍: വാമനപുരം നദീതീരത്തോടുചേര്‍ന്ന നഗരസഭാ വാര്‍ഡുകളില്‍ പ്രളയഭീതി. നിരവധി വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. രാത്രിയും പകലും രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ചെയര്‍പേഴ്സണ്‍ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നദീതിരത്തോടു ചേര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതില്‍ പനവേലിപറമ്പ് ജനവാസ മേഖലയിലേക്ക് വെള്ളം കയറിയതിനാല്‍ താമസക്കാരെ സുരക്ഷിതമായി ശനിയാഴ്ച രാത്രി തന്നെ മാറ്റിപ്പാര്‍പ്പിച്ചു.മീമ്പാട്ട്, കൊട്ടിയോട് എന്നിവിടങ്ങളില്‍ നദീജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുന്നുവാരം യു.പി സ്കൂളില്‍ ക്യാമ്പ് ആരംഭിച്ചു. ഇവിടേക്കാണ് ദുരിത ബാധിതരെ മാറ്റിയത്. കൊട്ടിയോട്, പൂവമ്പാറ, മീമ്പാട്ട് തുടങ്ങിയുള്ള സ്ഥലങ്ങളില്‍ ജനവാസ മേഖല ചുറ്റപ്പെട്ട രീതിയില്‍ വെള്ളം കയറിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ ഈ മേഖലകളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.
Related Articles
വിദ്യാര്‍ത്ഥികള്‍ 75 മണിക്കൂര്‍ രാഷ്ട്ര നിര്‍മ്മാണത്തിന് വിനിയോഗിക്കണം: കിഷന് റെഡ്ഡി
August 15, 2021 8:56 AM
Check Also
Close
-
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്August 25, 2020 12:25 PM