IndiaLatest

വിദ്യാര്‍ത്ഥികള്‍ 75 മണിക്കൂര്‍ രാഷ്‌ട്ര നിര്‍മ്മാണത്തിന് വിനിയോഗിക്കണം: കിഷന്‍ റെഡ്ഡി

“Manju”

ന്യൂഡല്‍ഹി: അടുത്ത ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ 75 മണിക്കൂറെങ്കിലും രാഷ്‌ട്ര നിര്‍മ്മാണത്തിന് വേണ്ടി വിനിയോഗിക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലെ സ്വച്ഛ് ഭാരത് അഭിയാന്‍ മിഷനില്‍ ക്യാമ്ബയിനില്‍ പങ്കെടുത്ത് ഗ്രാമങ്ങളിലെ പ്രതിനിധികളുമായി ചേര്‍ന്ന് ഒരോ വിദ്യാര്‍ത്ഥികളും പതാക ഉയര്‍ത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ ചെടികളും മരങ്ങളും നട്ട് പിടിപ്പിക്കുക, അനാഥരായ കുട്ടികളെ പഠിപ്പിക്കുക, വൃദ്ധസദനങ്ങളിലെ പ്രായമായവരെ പരിചരിക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button