കൊച്ചി: കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് നടന് ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിലെ ഗതാഗത നിയമം ലംഘിച്ചാണ് ജോജു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് കളമശ്ശേരി സ്വദേശി മനാഫ് പുതുവായില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോജുവിനെതിരെ നടപടി എടുത്തത്.ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് പിഴയടച്ച ശേഷം അതിസുരക്ഷ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെതിരെയാണ് ഈ നടപടി. പിഴ അടച്ച് കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ കാറിന്റെ രജിസ്ട്രേഷന് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു.
Related Articles
:: ശാന്തിഗിരി ടുഡെ ::
August 23, 2023 9:41 AM
Check Also
Close
-
കെ.എസ്.ആര്.ടി.സിയിലെ ക്രമക്കേടിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്January 18, 2021 2:35 PM