InternationalLatest
കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്റൈന്‍ അനുമതി നല്കി
മനാമ: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്റൈന്‍ അനുമതി നല്കി. നാഷനല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്.എ) ആണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ വാക്സിന് നല്‍കുക.
ഭാരത് ബയോടെക് നിര്‍മിച്ച വാക്സിന് അടുത്തിടെ ലോകാരോഗ്യ സംഘടനയും അംഗീകാരം നല്‍കിയിരുന്നു. നിര്‍മാണ കമ്പനി നല്കിയ വിവരങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് ഉപയോഗ അനുമതി നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.