KeralaLatest

കാര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് പരിക്ക്

“Manju”

ചവറ : നിയന്ത്രണം തെറ്റിയ കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി രണ്ടു സ്ത്രീകള്‍ക്ക് പരിക്ക് പറ്റി. കടയിലെ ജീവനക്കാരി ഷീബ (40), കടയില്‍ സാധനം വാങ്ങാനെത്തിയ കൊല്ലം പെരിനാട് സ്വദേശിനി സരസ്വതിയമ്മ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ചവറ ടൈറ്റാനിയം ജങ്‌ഷനു കിഴക്ക് സരിത ജങ്‌ഷനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം നടന്നത്.

ടൈറ്റാനിയം ഭാഗത്തുനിന്നു വന്ന, ഹരിപ്പാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടു കാലുകളും ഒടിഞ്ഞ സരസ്വതിയമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Related Articles

Back to top button