InternationalLatest
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു
വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും എണ്ണവില ഉയര്‍ന്നു. യു.എസ് പ്രഖ്യാപനത്തിന് പിന്നാലെ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില വീണ്ടും 77 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡിന്റെ വിലയും 80 ഡോളറിലേക്ക് എത്തി.
മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് എണ്ണവില കുറക്കാനായി ഓയില്‍ റിസര്‍വ് പുറത്തെടുക്കുമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. ചൈന, ഇന്ത്യ, ജപ്പാന്, ദക്ഷിണകൊറിയ, യു.കെ തുടങ്ങിയ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ചേര്‍ന്ന് ഓയില്‍ റിസര്‍വ് പുറത്തെടുക്കാനായിരുന്നു യു.എസ് പദ്ധതി. കോവിഡിന് മുമ്പ് ശരാശരി 20.5 മില്യണ്‍ ബാരല്‍ എണ്ണയായിരുന്നു യു.എസ് പ്രതിദിനം ഉപയോഗിച്ചിരുന്നത്.