മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയിൽതന്നെ ചവാന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിയുടെ കുടുബത്തെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു.
Related Articles
Check Also
Close
-
കോവിഡ് വാക്സിന് അടുത്ത വര്‍ഷം ആദ്യ വാരത്തോടെ ലഭ്യമാകും : കേന്ദ്ര ആരോഗ്യമന്ത്രിSeptember 14, 2020 12:55 PM