IndiaLatest

വാഹനപകടം; സുശാന്ത് സിംഗിന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടു

ചൊവ്വാഴ്ച രാവിലെ ബീഹാറിലെ ലഖിസാരായി ജില്ലയില്‍ ദേശീയ പാത 333 ല്‍ വെച്ചായിരുന്നു അപകടം

“Manju”

പാറ്റ്ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തിലെ 6 പേര്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ ബീഹാറിലെ ലഖിസാരായി ജില്ലയില്‍ ദേശീയ പാത 333 ല്‍ വെച്ചായിരുന്നു അപകടം. കുടുംബ സഞ്ചരിച്ച വാഹനം എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുടുംബാംഗവും ഹരിയാനയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായ ഒപി സിങ്ങിന്റെ സഹോദരി ഗീതാ ദേവിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോയി പാറ്റ്‌നയില്‍ നിന്ന് മടങ്ങുകയായിരുന്നു കുടുംബം. 2020 ജൂണ്‍ 14 ന് സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഭാര്യാ സഹോദരന്‍ കൂടിയാണ് ഒ പി സിംഗ്.
ഹല്‍സി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രിപ്ര സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. “ഒരു ട്രക്കും സുമോയും [എസ്‌യുവി] തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ വലിയ അപകടമാണ് നടന്നത്. പട്നയില്‍ നിന്ന് മടങ്ങുകയായിരുന്നു കുടുംബം. സുമോയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു, പരിക്കേറ്റ നാലുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്”- ലഖിസരായി പോലീസ് സൂപ്രണ്ട് സുശീല്‍ കുമാര്‍ പറഞ്ഞു.

Related Articles

Back to top button