കോഴിക്കോട്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഏകീകരണത്തിനായ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഇ- ശ്രമം കാര്‍ഡിന്റെ രജിസ്ട്രേഷനില്‍ 5 ലക്ഷം രജിസ്ട്രേഷന് പിന്നിട്ട് ജില്ല. 501429 പേരാണ് ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കാര്‍ഷിക മേഖലയിലെ തൊഴിലാളികളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൊത്തം രജിസ്ട്രേഷനില്‍ പുരുഷന്മാരെക്കാളും സ്ത്രീകളുടെ പ്രാധിനിത്യമാണുള്ളത് . ജില്ലയിലെ തദ്ദേശീയ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നിലവില്‍ രജിസ്ട്രേഷന് പുരോഗമിക്കുന്നത് , ഒപ്പം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗക്കാര്‍ക്കും, ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിനും ഒപ്പം അഥിതി തൊഴിലാളികള്‍ക്കും ജില്ലയില്‍ പ്രത്യേക ക്യാമ്പ് തന്നെ സംഘടിപ്പിച്ചിട്ടുണ്ട് .
Related Articles
Check Also
Close
-
സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍December 22, 2020 4:09 PM