InternationalLatest

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് 45 റണ്‍സ് ജയത്തോടെ തുടക്കം

“Manju”

കിംഗ്‌സ്റ്റണ്‍: നാല് തവണ ചാമ്പ്യന്‍മാരായ ഇന്ത്യ തങ്ങളുടെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തോടെ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയെ 45 റണ്‍സിന് അവര്‍ തോല്‍പ്പിച്ചു. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റന്‍ യാഷ് ദുല്ലിന്റെ 82 റണ്‍സിന്റെ പിന്‍ബലത്തില്‍ പൊരുതി 232 റണ്‍സ് നേടി, തുടര്‍ന്ന് ഇടതുകൈയ്യന്‍ സ്പിന്നര്‍ വിക്കി ഓസ്റ്റ്വാളും (5/28) പേസര്‍ രാജ് ബാവയും (4/47) ചേര്‍ന്ന് എതിര്‍ ടീമിനെ 187ന് പുറത്താക്കി.

233 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക കോള്‍ട്ട്സിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഏഥന്‍ ജോണ്‍ കണ്ണിംഗ്ഹാമിനെ (0) നഷ്ടമായി. എന്നാല്‍ വാലന്റൈന്‍ കിറ്റൈം (25), ഡെവാള്‍ഡ് ബ്രെവിസ് (65) എന്നിവര്‍ പിന്നീട് 58 റണ്‍സ് കൂട്ടുകെട്ടുമായി ഇന്നിംഗ്‌സ് ഉയര്‍ത്തി. ഇരുവരും ക്ഷമയോടെ കളിച്ചു. എന്നാല്‍ ഈ കൂട്ട്കെട്ട് പിളര്‍ന്നതോടെ ടീം തകര്‍ന്നു.

Related Articles

Check Also
Close
Back to top button