InternationalLatest
റൊണാള്‍ഡോ – ജോര്‍ജിന വിവാഹം ഒരു മാസത്തിനുള്ളില്‍
ദുബൈ: ദീര്‍ഘകാല കാമുകി ജോര്‍ജിന റോഡ്രിഗസുമായുള്ള തന്റെ വിവാഹം ഒരു മാസത്തിനുള്ളില്‍ നടക്കുമെന്നും അത് തനിക്ക് ‘1000 ശതമാനം’ ഉറപ്പുണ്ടെന്നും ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.വ്യാഴാഴ്ച 28 വയസ് തികഞ്ഞ സ്പെയിന്‍കാരിയായ ജോര്‍ജിന, റൊണാള്‍ഡോയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിവാഹത്തിന് ആവശ്യപ്പെടുമ്ബോള്‍ ‘അതെ’ എന്ന് പറയുമെന്നും തന്റെ പുതിയ നെറ്റ്ഫ്ലിക്സ് ഷോയില്‍ സമ്മതിച്ചു.തങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആവണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമാണെന്ന് 2019 ല്‍ ഒരു അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഏപ്രിലില്‍ ഇരട്ടക്കുട്ടികളുടെ വരവും കാത്തിരിക്കുകയാണ് ഇരുവരും.