InternationalLatest

ഒരുതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ വരുന്നു

“Manju”

ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ തീരുവയില്‍ അധികൃതര്‍ മാറ്റം വരുത്തി. ജൂലൈ മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും.

2022 ജൂലൈ 1 മുതല്‍ ദുബായിയില്‍ ഉടനീളമുള്ള സ്റ്റോറുകളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് 25 ഫില്‍സ് വിലവരും. റെസ്റ്റോറന്റുകള്‍, ഫാര്‍മസികള്‍, ഇ-കൊമേഴ്സ് ഡെലിവറികള്‍ എന്നിവയ്ക്ക് താരിഫ് ബാധകമാണ്. ദുബായിയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം നടപ്പാക്കുമെന്നാണ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പ്രഖ്യാപനം.

Related Articles

Back to top button