Latest

ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ ടൊയോട്ട തന്നെ

“Manju”

തുടർച്ചയായ രണ്ടാം തവണയും ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായി ടൊയോട്ട മോട്ടോർ. കഴിഞ്ഞ വർഷം വാഹന വിപണിയിൽ 10.1 ശതമാനത്തിന്റെ വളർച്ചയാണ് ടൊയോട്ട കൈവരിച്ചത്. സമീപകാല കണക്കുകൾ പ്രകാരം ടൊയോട്ടയുടെ എതിരാളിയായ ഫോക്‌സ് വാഗണെ കടത്തി വെട്ടിയാണ് നിർമ്മാതാക്കൾ ഈ നേട്ടം നിലനിർത്തിയത്. ഫോക്‌സ് വാഗൺ 8 ശതമാനം വളർച്ചയാണ് 2021ൽ കൈവരിച്ചത്.

കഴിഞ്ഞ വർഷം 9 ദശലക്ഷം വാഹനങ്ങളാണ് ടൊയോട്ട വിറ്റഴിച്ചത്. 2020ലെ വിൽപ്പനയേക്കാൾ അഞ്ച് ശതമാനത്തിന്റെ കുറവാണ് 2021ൽ രേഖപ്പെടുത്തിയത്. കൊറോണ മഹാമാരിയും, ചിപ്പ് ക്ഷാമവുമെല്ലാം നിർമ്മാതാക്കൾക്ക് കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് ടൊയോട്ട മേധാവി പറയുന്നു.

ടൊയോട്ടയുടെ വാഹന വിൽപ്പന അൽപ്പമെങ്കിലും മെച്ചപ്പെട്ട വർഷമായിരുന്നു 2021. എന്നാൽ ഇക്കുറി കാര്യങ്ങൾ വിപരീതമാണ്. തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചു വരുന്ന കൊറോണ വ്യാപനം കാരണം ഈ വർഷം ജപ്പാനിൽ വാഹന ഉത്പാദനം നിർത്തുമെന്ന് കമ്പനി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ നേരിടുന്ന ചിപ്പ് ക്ഷാമം ഇനിയും അവസാനിച്ചിട്ടില്ല. ഇതിനും ഈ വർഷം കനത്ത വെല്ലുവിളി തന്നെയാണ് എന്ന് നിർമ്മാതക്കൾ പറഞ്ഞു. ജനുവരി മാസം ഏകദേശം 65,000 വാഹനങ്ങളുടെ വിൽപ്പനയാണ് ടൊയോട്ട വെട്ടിക്കുറച്ചത്.

എന്നിരുന്നാലും, ജനുവരിയിൽ നഷ്ടമായ ഉൽപാദനം ഫെബ്രുവരിയിൽ നികത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ടൊയോട്ട അറിയിച്ചു. മതിയായ ചിപ്പുകൾ ഇല്ലാത്തതിനാൽ 9 ദശലക്ഷം വാഹനങ്ങൾ എന്ന വാർഷിക ലക്ഷ്യം കൈവരിക്കുക കഠിനമായിരുന്നുവെന്ന് ടൊയോട്ട അറിയിച്ചു.

Related Articles

Back to top button