InternationalLatest

താരമായി ജഡേജ

“Manju”

മൊഹാലി: രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് കരുത്തില്‍ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയെ മലര്‍ത്തിയടിച്ച്‌ ഇന്ത്യന്‍ ടീം.രോഹിത്തിന്റെ നായകത്വത്തിലിറങ്ങിയ ഇന്ത്യ, ലങ്കയെ ഫോളോ-ഓണ്‍ ചെയ്യിച്ച്‌ ഇന്നിങ്‌സിനും 222 റണ്‍സിനും വിജയിക്കുകയായിരുന്നു. മൊഹാലിയിലെ ടെസ്റ്റിനെ ‘ജഡേജ ടെസ്റ്റ്’ എന്നാണ് ക്രിക്കറ്റ് ലോകം വാഴ്‌ത്തുന്നത്.

ജഡേജയുടെ വെടിക്കെട്ട് പ്രകടനത്തെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചൊരു ഓള്‍റൗണ്ട് പ്രകടനമെന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ 574-8 എന്ന് കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തില്‍ 175 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഋഷഭ് പന്ത്(96), ഹനുമാ വിഹാരി(58), അശ്വിന്‍(61), വിരാട് കോഹ്ലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ തകര്‍ക്കാന്‍ ലങ്ക പെടാപ്പാടുപെടുകയായിരുന്നു. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചു. ബൗളിംഗിലും നിറഞ്ഞാടിയത് ജഡേജ-അശ്വിന്‍ സഖ്യം തന്നെയായിരുന്നു. ജഡേജ അഞ്ചും, അശ്വിനും ബുമ്രയും രണ്ട് വിക്കറ്റ് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍, ആദ്യ ഇന്നിംങ്‌സില്‍ തന്നെ ലങ്ക 174 റണ്‍സില്‍ പതറുകയായിരുന്നു.

Related Articles

Back to top button