![](https://i0.wp.com/santhigirinews.org/wp-content/uploads/2022/03/1-65.jpg?resize=600%2C314&ssl=1)
ന്യുഡല്‍ഹി: 2024 ഡിസംബറോടെ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കന്‍ നിരവാരത്തിലെത്തിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അമേരിക്ക സമ്പന്നമായതുകൊണ്ടല്ല അവിടുത്തെ റോഡുകള്‍ മികച്ചതായതെന്നും പകരം അമേരിക്കന്‍ റോഡുകളുടെ മികച്ച നിലവാരം കൊണ്ടാണ് ആ രാജ്യം സമ്പന്നമായതെന്നുമുള്ള അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ പ്രസ്താവന താന്‍ എല്ലായ്പ്പോഴും ഓര്‍ക്കാറുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.