LatestThiruvananthapuram
വര്‍ക്കല തീ പിടുത്തം; തീ പടര്‍ന്നത് സ്വിച്ച് ബോര്‍ഡില്‍ നിന്ന്
വര്‍ക്കല തീ പിടുത്തത്തിന് കാരണം കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ സ്പാര്‍ക്കെന്ന് ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ട്. കേബിള്‍ വഴി തീ ഹാളിലേക്ക് പടര്‍ന്നു. തുടര്‍ന്ന് ഹാളിലെ തീയുടെ പുക മുറികളിലെല്ലാം നിറയുകയായിരുന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോര്‍ച്ചിലെ ബൈക്കുകള്‍ കത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരായിരുന്നു മരിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), ഇളയമകന് അഖില്‍ (25), മരുമകള്‍ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന് എന്നിവരാണ് മരിച്ചത്.തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്.