പാലാ. സിനിമാഭിനയത്തിന്റെയും ടി.വി.ചാനല്‍ അവതാരക വേഷത്തിന്റെയും തിരക്കുകള്‍ മാറ്റി വച്ച് മീനാക്ഷി എസ്.എസ്.എല്‍.സി.പരീക്ഷ എഴുതാന്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തി. അനുനയ അനൂപ് എന്ന സിനിമാ ബാലതാരം മീനാക്ഷിയെന്ന പേരിലാണ് പ്രശസ്തയായത്. യു.പി.സ്കൂള്‍തലം മുതല്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്. സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് തിരക്കുകളെ തുടര്‍ന്ന് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടന്ന ആദ്യ പരീക്ഷ എളുപ്പമായിരുന്നെന്ന് മീനാക്ഷി പറഞ്ഞു. സ്കൂള്‍ യൂണിഫോമിലെത്തിയ ബാലതാരത്തെ അദ്ധ്യാപകരും സഹപാഠികളുമൊക്കെ അനുമോദിച്ചു. ഒട്ടേറെ ചിത്രങ്ങളില്‍ മീനാക്ഷി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സ് ടോപ്പ് സിംഗര്‍ അവതാരകയാണ്.
Related Articles
കോവിഡ് വ്യാപനം ; മഹാരാഷ്ട്രയില്‍ 10 ജില്ലകളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍
March 12, 2021 7:39 PM
കോവിഡ് പ്രതിരോധ ചുമതലകളില്‍നിന്ന് അധ്യാപകരെ ഒഴിവാക്കണം; പൊതുവിദ്യാഭ്യാസ വകുപ്പ്
July 20, 2021 11:28 AM
Check Also
Close
-
പ്രതിരോധ മന്ത്രിമാർ ചർച്ച നടത്തിMay 26, 2020 5:32 PM