LatestThiruvananthapuram

കോവിഡ്‌ പ്രതിരോധ ചുമതലകളില്‍നിന്ന്‌ അധ്യാപകരെ ഒഴിവാക്കണം; പൊതുവിദ്യാഭ്യാസ വകുപ്പ്

“Manju”

തിരുവനന്തപുരം ;കോവിഡ്‌ ചുമതലകളില്‍നിന്ന്‌ അധ്യാപകരെ ഒഴിവാക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി(ഗുണനിലവാരം ഉയര്‍ത്തല്‍ പരിപാടി) യോഗം സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്തു. ഡിജിറ്റല്‍ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജമാകുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ച സാഹചര്യത്തിലാണിത്‌. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും യോഗം ശുപാര്‍ശ ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക്‌ സ്വന്തം നിലയില്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ അധ്യാപകര്‍ക്ക്‌ ചുമതല നല്‍കിയിട്ടില്ലെന്ന്‌ യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പഠന സൗകര്യമൊരുക്കാനുള്ള ജനകീയയജ്‌ഞത്തില്‍ മുഴുവന്‍ അധ്യാപകരും പങ്കാളികളാകണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു, കെഎസ്‌ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍, കൈറ്റ്‌ സിഇഒ കെ അന്‍വര്‍സാദത്ത്‌, എകെഎസ്‌ടിയു പ്രസിഡന്റ്‌ എന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യുഐപിയില്‍ അംഗമല്ലാത്ത അധ്യാപക സംഘടനകളുടെ യോഗവും മന്ത്രി പങ്കെടുത്തു .

Related Articles

Back to top button