LatestThiruvananthapuram
പ്രകൃതിനീതി ജൈവവളം യൂണിറ്റിന്റെ പുതിയ യു.വി. ഷെഡിന് തിരിതെളിച്ചു.
ശാന്തിഗിരി : പ്രകൃതി നീതി ജൈവവളം യൂണിറ്റിന്റെ ആശ്രമം അഗ്രിക്കള്‍ച്ചര്‍ സോണില്‍ പുതുതായി പണികഴിപ്പിച്ച യു.വി.ഷെഡിന് രാവിലെ 9.30 തിരിതെളിച്ചു. എൻര്‍ജി ഡിപ്പാര്‍ട്ട്മെന്റ് ഇൻ്ചാര്ജ് ജനനി കൃപ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്ന ചടങ്ങില്‍ വെച്ച് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി തിരിതെളിച്ചു. ആധുനീക രീതിയില്‍ ജൈവവളം നിര്‍മ്മിക്കുന്നതിന് ചാണകം ഉണക്കിയെടുക്കുവാനുള്ള സൗകര്യം ഇവിടെയുണ്ട്. ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശുഭാകരൻ എം.പി., മാനേജര്‍ ഇന്‍ഡസ്ട്രീസ് ഉമേഷ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.