വൈക്കം: നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ രാധിക ശ്യാം വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുശീല എം. നായരെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. 11 വോട്ടുകള്‍ രാധികയ്ക്കും 10 വോട്ട് സുശീലയ്ക്കും ലഭിച്ചു.
ബിജെപി സ്ഥാനാര്‍ഥി ഒ. മോഹനകുമാരിക്ക് നാല് വോട്ടുകള്‍ ലഭിച്ചു. സിപിഎം വിമത എ.സി. മണിയമ്മ എല്‍ഡിഎഫിനു അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്വതന്ത്രനായ അയ്യപ്പന് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
നഗരസഭ 15-ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട രാധികയ്ക്ക് യുഡിഎഫിലെ ധാരണ പ്രകാരം ഒരു വര്‍ഷമാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിക്കുന്നത്. 26 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 11 അംഗങ്ങളും എല്‍ ഡി എഫിന് ഒന്‍പത് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്ക് പുറമെ സിപിഎം വിമതയും ഒരു സ്വതന്ത്രനുമുണ്ട്.