IndiaLatest

എഴുപത് കേന്ദ്രമന്ത്രിമാര്‍ കശ്മീര്‍ സന്ദര്‍ശിക്കും

“Manju”

ന്യൂഡല്‍ഹി : തെരഞ്ഞടുപ്പ് നടത്തി ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തയ്യാറെടുപ്പുകള്‍ നടത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന് മോദി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

കശ്മീരിലെ ജനങ്ങളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം. ഇതിനായാണ് കേന്ദ്രമന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളെയും കശ്മീര്‍ സന്ദര്‍ശനത്തിനായി അണിനിരത്തുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ ഒന്‍പത് ആഴ്ച സമയമാണ് സന്ദര്‍ശനത്തിനായി മോദി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. വിദൂര പ്രദേശങ്ങളിലെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തണം. വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും ഇതു സംബന്ധിച്ച്‌ വ്യക്തമായ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കേന്ദ്ര പദ്ധതികള്‍, അവ പൂര്‍ത്തീകരിക്കുന്ന സമയം, ജനങ്ങളുടെ മറ്റ് വികസന പദ്ധതികള്‍ എന്നിവ അവലോകനം ചെയ്യാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button