India
ചിതയിൽ നിന്നും മരിച്ചയാളുടെ തല വേർപെടുത്തി പുറത്തെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
ലക്നൗ : യുപിയിലെ ഷാജഹാൻപൂരിൽ ചിതയിൽ നിന്ന് തല പുറത്തെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപേന്ദ്രനെന്നയാളും രണ്ട് കൂട്ടാളികളുമാണ് പൊലീസിന്റെ പിടിയിലായത്. മരണപ്പെട്ട അറുപതുകാരന്റെ തലയാണ് എരിയുന്ന ചിതയിൽ നിന്നും ഇവർ വേർപെടുത്തി എടുത്തത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഉപേന്ദ്രന്റെ പിതാവ് മന്ത്രവാദിയാണ്. ആഭിചാര കർമ്മങ്ങൾക്ക് വേണ്ടിയാണ് ഇയാൾ ക്രൂരമായ പ്രവർത്തി ചെയ്തതെന്ന് കരുതുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മരണപ്പെട്ട കുബേർ ഗാങ്വാർ എന്നയാളുടെ തലയാണ് മൂവർ സംഘം ചിതയിൽ നിന്നും എടുത്തതെന്ന് റൂറൽ എസ് പി സഞ്ജീവ് ബാജ്പേയ് പറഞ്ഞു.