തബൂക്ക്: ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന് തബൂക്ക് സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വത്തില്‍ വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ നിര്‍മിച്ച ‘സാന്ത്വനം’ കിണര്‍ നാടിന് സമര്‍പ്പിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുസ്ലിയാര് മൊറയൂര്‍ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അബ്ദുല്‍ റഷീദ് സഖാഫി ആക്കോട് (ചൊക്ലി മുബാറക് മസ്ജിദ് ഖതീബ്), സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് നേതാക്കളായ അലി സഖാഫി, സൈദ് സഖാഫി, ഇബ്രാഹീം സഖാഫി (കുന്നളം), ഉമര്‍ മുസ്ലിയാര്, ഇബ്രാഹീം സഖാഫി കുപ്പാടിത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു. തബൂക്ക് സെന്‍ട്രല്‍ സെക്രട്ടറി അമീര്‍ ചൊക്ലി നന്ദി പറഞ്ഞു. ഹാരിസ് ശാമില്‍ ഇര്‍ഫാനി പ്രാര്‍ഥന നിര്‍വഹിച്ചു.
Related Articles
Check Also
Close
-
ജലജന്യ രോഗ നിയന്ത്രണവും വയറിളക്ക നിയന്ത്രണ പക്ഷാചരണവുംJuly 4, 2020 6:24 PM