InternationalLatest
തയ്യാറെടുപ്പുകളുമായി അധികൃതര്‍
അബുദബി:മോശം കാലാവസ്ഥയെ എന്തു വില കൊടുത്തും നേരിടാനുള്ള തകൃതിയായ തയ്യാറെടുപ്പുമായി അബുദബി അധികൃതര്‍. ഈ ആഴ്ച പ്രതീക്ഷിക്കുന്ന മോശം കാലാവസ്ഥയെ നേരിടുന്നതിനായി അബുദബി എമര്‍ജന്‍സി – ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനജ്മെന്റ് ടീം യോഗം ചേര്‍ന്നു. അതി ശക്തമായ മഴയില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താന്‍ എമിറേറ്റിലുടനീളം സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ചര്‍ച ചെയ്യാന്‍ ഞായറാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നത്.