എൻസിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോ തുടരും. ഇന്ന് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് മന്ത്രി എ.കെ.ശശീന്ദ്രനാണ് നിർദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു. പി.സി.ചാക്കോയെ പ്രസിഡന്റാക്കാൻ എ.കെ.ശശീന്ദ്രൻ – തോമസ് കെ തോമസ് വിഭാഗങ്ങൾ നേരത്തെ സമവായത്തിലെത്തിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് നടപടികളിൽ പ്രതിഷേധിച്ച് മുൻ ദേശീയ നേതാവ് ഇറങ്ങി പോയി. മത്സരത്തിന് നോമിനേഷൻ നൽകിയ മലപ്പുറത്ത് നിന്നുള്ള നേതാവ് എൻ.എ.മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്. ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു.