സൂറത്ത്: ദേശീയ താരങ്ങളായ മൗമ ദാസിനും മണിക ബത്രയ്ക്കും ദേശീയ ഗെയിംസ് ടേബിള്‍ ടെന്നിസില്‍ മുന്നേറ്റം. വനിതാ വിഭാഗത്തില്‍ ഇരുവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ ബൈ നേടിയ ബത്ര രണ്ടാം റൗണ്ടില്‍ തെലങ്കാനയുടെ ഗര്‍ലപതി പ്രണിതയെ പരാജയപ്പെടുത്തി. സ്കോര്‍: 4-0. ആദ്യ മത്സരത്തില്‍ മൗമ ദാസിനും ബൈ ലഭിച്ചു. രണ്ടാം റൗണ്ടില്‍ തെലങ്കാനയുടെ വരുണി ജയ്സ്വാളിനെയാണ് പരാജയപ്പെടുത്തിത്. സ്കോര്‍: 4-1.
പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് കമല്‍, സത്യന് ജ്ഞാനശേഖരന്, മാനവ് താക്കര്‍ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച തമിഴ്നാടിന്റെ ശരത് കമല്‍ രണ്ടാം റൗണ്ടില്‍ മഹാരാഷ്ട്രയുടെ രവീന്ദ്ര താരാനാഥ് കൊടിയനെയും (4-0) സത്തിയന്‍ ജ്ഞാനശേഖരനും ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ചു. രണ്ടാം റൗണ്ടില്‍ ഹരിയാണയുടെ വെസ്ലി ഡോ റൊസേരിയോയെയാണ് സത്യന് പരാജയപ്പെടുത്തിയത് (4-0). ആദ്യ റൗണ്ടില്‍ ബൈ നേടിയ ഗുജറാത്തിന്റെ മാനവ് താക്കര്‍ രണ്ടാം റൗണ്ടില്‍ യുപിയുടെ ശരദ് മിശ്രയെ പരാജയപ്പെടുത്തി. സ്കോര്‍: (4-1).