ശ്രീജ എസ്
ന്യൂഡൽഹി: പാചകവാതക സിലിണ്ടറിന് വില വർദ്ധിപ്പിച്ചു’ ഗാർഹിക സിലണ്ടറിന്റെ വില 11. 50 രൂപയും വാണിജ്യ സിലണ്ടറിന് 110 രുപയും വർദ്ധിപ്പിച്ചു. 1135 രൂപയാണ് പുതിയ വില. ഇന്നു മുതൽ വില വർദ്ധന നിലവിൽ വരും.
ഇതുപ്രകാരം സമ്പ്സി ഡിയില്ലാത്ത 14.2 കിലോഗ്രാം തൂക്കമുള്ള സിലണ്ടറിന് ഡൽഹിയിൽ 593 രുപയും, കൊൽക്കത്തയിൽ 616 രൂപയും, മൂബൈയിൽ 590 രൂപയും, ചെന്നയിൽ 606 രൂപയുമാണ് വില.
വിലവർദ്ധന പ്രധാനമന്ത്രി ഉജ്വല ഗുണഭോക്താക്കളെ ബാധിക്കില്ല ‘കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ദരിദ്രരേഖയ്ക്ക് താഴെയുള്ള 83 ദശലക്ഷം കുടുംബങ്ങൾക്ക് ഉജ്വല പദ്ധതിപ്രകാരം മൂന്ന് മാസത്തേയ്ക്ക് സൗജന്യ പാചകവാതക സിലണ്ടർ നൽകും.
എൽ പി ജിയുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വർദ്ധനയാണ് രാജ്യത്തെ വില വ്യതിയാനത്തിന് കാരണം.