പോത്തൻകോട് : ശാന്തിഗിരി ഹോസ്പിറ്റലുകളായ (SAHRI) ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്, (SSMCH) ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ എന്നിവയുടെ 36-ാംമത് വാർഷികം ഇന്ന് (ഡിസംബർ 2) ആഘോഷിക്കുന്നു. രാവിലെ സഹകരണമന്ദിരത്തിൽ വിളക്ക്, തട്ടസമർപ്പണം, ഗുരുദര്‍ശനം തുടങ്ങിയ ആശ്രമചടങ്ങുകളോടെ ഹോസ്പിറ്റലുകളുടെ വാര്‍ഷികം സറ്റാഫുകള് ആഘോഷിച്ചു. ഇന്‍ചാര്‍ജ് (അഡ്മിനിസ്ട്രേഷൻ) ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആദരണീയ സ്വാമി ഭാനുപ്രകാശ ജ്ഞാതപസ്വി, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ആര്‍ട്സ് & കള്‍ച്ചര്‍) ഡോ.റ്റി.എസ്. സോമനാഥൻ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജയശ്രീ തുടങ്ങിയവര്‍ ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.