IndiaLatest

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിച്ചേക്കും

“Manju”

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിച്ചേക്കും. 85 എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ചര്‍ച്ചകള്‍. കടുത്ത അതൃപ്തിയിലുള്ള ഡികെ ശിവകുമാര്‍ ഇന്ന് ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തുമെന്ന് കരുതുന്നു. ഇന്നലെ അദ്ദേഹത്തോട് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പോയിരുന്നില്ല. സിദ്ധരാമയ്യ ദില്ലിയിലുണ്ട്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ സിദ്ധരാമയ്യയും ഹൈക്കമാന്‍ഡ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണ്ണാടക നിരീക്ഷകരുമായുള്ള ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും ഡികെ ശിവകുമാര്‍ എത്താത്തതിനാല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു.

85 എംഎല്‍എമാര്‍ സിദ്ധരാമയ്യക്കും, 45 എംഎല്‍എമാര്‍ ഡി കെ ശിവകുമാറിനും പിന്തുണ നല്‍കിയെന്നാണ് വിവരം. നിയമസഭാംഗങ്ങളില്‍ കൂടുതല്‍ പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. അനുനയത്തിന്റെ ഭാഗമായി പിസിസി അധ്യക്ഷ പദവി നിലനിര്‍ത്തുന്നതിന് പുറമെ ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും, പ്രധാന വകുപ്പുകളും നല്‍ക്കിയേക്കും.

Related Articles

Back to top button