ഡെറാഡൂണ്‍ : കൊറോണ ബാധിച്ച് അമ്മ മരിച്ചതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച് ജീവിച്ച 10 വയസ്സുകാരന് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ പണ്ടോളി ഗ്രാമവാസിയായ ഇമ്രാനയുടെ മകന് ഷാസീബാണ് കോടികളുടെ സ്വത്തിന് ഉടമയായത് . ഭിക്ഷ യാചിച്ച് ജീവിക്കുകയായിരുന്ന കുട്ടിക്ക് മുത്തച്ഛനാണ് മരിക്കുന്നതിന് മുമ്ബ് തന്റെ സ്വത്തിന്റെ പകുതി എഴുതി നല്‍കിയത് .
ഗ്രാമത്തില്‍ ഒരു തറവാട് വീടും അഞ്ച് ബിഗാസ് സ്ഥലവുമാണ് മുത്തച്ഛന് ഷാസീബിന് നല്‍കിയിരിക്കുന്നത് . ഷാസീബിന്റെ അമ്മ ഇമ്രാന, ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് 2019 ല്‍ ഷാസീബിനൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചത് . എന്നാല്‍ വീട്ടില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇമ്രാന മരണപ്പെട്ടു . ഷാസീബിനെ പിന്നീട് കണ്ടെത്താനുമായില്ല . ജീവിക്കാനായി തെരുവുകളില്‍ ഭിക്ഷ യാചിക്കുകയായിരുന്നു ഷാസീബ്.
.
മുത്തച്ഛന് വില്പത്രം എഴുതിയതു മുതല്‍ ബന്ധുക്കള്‍ കുട്ടിയെ തിരയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്ബാണ് ഷാസീബിന്റെ മുത്തച്ഛന് മുഹമ്മദ് യാക്കൂബ് മരിച്ചത്. അടുത്തിടെയാണ് മോബിന് എന്ന അയല്‍ വാസി കാളിയാറിലെ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ടെത്തിയത് . കാര്യങ്ങള്‍ തിരക്കിയറിഞ്ഞ മോബീന്‍ ഷാസീബിന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.