IndiaKeralaLatest

യുഎസ് 8 കോടി ഡോസ്‌ വാക്സിന്‍ കൈമാറും

“Manju”

വാഷിംഗ്ടൺ: ജൂണ്‍ അവസാനത്തോടെ എട്ടുകോടി ഡോസ് കോവിഡ് വാക്സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്ത് ഉപയോഗശേഷം അധികമായുള്ള വാക്സിനില്‍ 75 ശതമാനവും ലോകാരോഗ്യ സംഘടനയുടെ ‘കോവാക്സിന്‍’ ഉദ്യമത്തിലേക്കാകും നല്‍കുക. ബാക്കിയുള്ളവ കരുതല്‍ ശേഖരമായി വയ്ക്കുകയും സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുകയും ചെയ്യും. ആദ്യഘട്ടമായി 2.5 കോടി ഡോസാണ് ലഭ്യമാക്കുക. ഇതില്‍ 1.9 കോടി കോവാക്സിലേക്ക്. ബാക്കിയുള്ള 60 ലക്ഷം ഡോസ് മറ്റ് രാജ്യങ്ങള്‍ക്കും യുഎന്നിന്റെ മുന്നണി പ്രവര്‍ത്തകര്‍ക്കും നേരിട്ട് നല്‍കും.
യുഎസ് നല്‍കുന്ന വാക്സിനില്‍ നല്ലൊരു പങ്ക് ഇന്ത്യക്കും ലഭിക്കുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധു പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു.

Related Articles

Back to top button