പോത്തൻകോട് ; സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ ഭരണിക്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ ആശ്രമം ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് കോശി അലക്സിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ബാങ്ക് അഗ്രോ ക്ലിനിക്ക് കൃഷി ഓഫീസര്‍ അഭിലാഷ് കരിമുളയ്ക്കല്‍ ബാങ്ക് നടത്തിവരുന്ന കൃഷിയധിഷ്ഠിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. കൃഷിമേഖലയില്‍ ആശ്രമവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ബാങ്ക് സന്നദ്ധത അറിയിച്ചു. കേരളത്തിലാദ്യമായ കൃഷിമേഖലയുടെ പ്രചാരണത്തിനും മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കുമായി അഗ്രോ ക്ലിനിക്ക് ആരംഭിച്ച ബാങ്ക് ആണ് ഭരണിക്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക്. ആശ്രമം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മൻ ജഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി സത്യചിത് ജ്ഞാനതപസ്വി, ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ്, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പത്മകുമാര്‍ എസ് എന്നിവര്‍ പങ്കെടുത്തു.
Related Articles
വ്യാപക പ്രതിഷേധം; രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ച് കര്‍ണാടക
December 25, 2020 10:48 AM
Check Also
Close
-
ജില്ലാ ജഡ്ജിമാരുടെ പെന്ഷന് തുകയില്‍ ആശങ്കയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്February 27, 2024 10:28 AM