Uncategorized

സി.യു.ഇ.ടി പരീക്ഷാ രീതിയില്‍ മാറ്റമുണ്ടാകില്ലെന്ന് യുജിസി

“Manju”

ന്യൂഡല്‍ഹി: ദേശീയ ബിരുദ പൊതുപരീക്ഷയുടെ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് യു.ജി.സി ചെയര്‍മാന്‍ എം.ജഗദീഷ് കുമാര്‍. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 450ല്‍ നിന്ന് 1,000 ആയി ഉയര്‍ത്തും. പരീക്ഷാ കേന്ദ്രങ്ങള്‍ അറിയിക്കുന്നതിലെ കാലതാമസം, സാങ്കേതിക തകരാറുകള്‍, ചോദ്യപേപ്പറുകള്‍ അപ്ലോഡ് ചെയ്യുന്നതിലെ താമസം എന്നിവ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ ഉയര്‍ന്നതാണ് ഈ പ്രഖ്യാപനത്തിന് പിന്നിലെ കാരണം. നിലവിലെ രീതികള്‍ 2023 സി.യു..ടി പരീക്ഷയിലും തുടരുമെന്നും കംപ്യൂട്ടര്‍ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ആയിരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related Articles

Back to top button