Uncategorized

ശാന്തിഗിരി ആശ്രമം ഭക്തിസാന്ദ്രം ; ശിഷ്യപൂജിതയെ കാണാൻ ഒഴുകിയെത്തി ഗുരുഭക്തർ

“Manju”

പോത്തന്‍കോട്: ആത്മീയതയിൽ പുതുചരിത്രമെഴുതി ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീർത്ഥയാത്ര. അനന്തപുരിയിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യാത്ര ദൈവത്തിന്റെ മറ്റൊരു നിയോഗമായി. നിയോഗവഴിയിൽ ഗുരുവിന്റെ പ്രാണപ്രതിഷ്ഠ സ്ഥാപിച്ച് ശിഷ്യപൂജിത രാജ്യ തലസ്ഥാനത്തിന് ഗുരുവിന്റെ കാരുണ്യവും പ്രഭയും ചൊരിഞ്ഞു. രാജ്യത്തിന്റെ ഭരണസാരഥികൾ പങ്കെടുത്ത ചടങ്ങുകൾ. അനുഗ്രഹം തേടി വിമാനത്താവളത്തിലുമെത്തി പ്രമുഖർ.

ആറുനാളിന്റെ ദൗത്യം പേറിയ തീർത്ഥയാത്ര സമാപനവേളയിൽ ആശ്രമത്തിലെത്തിച്ചേർന്ന ശിഷ്യപൂജിതയും യാത്രാസംഘവും സഹകരണ മന്ദിരത്തിലേക്ക് ചുവട് വെച്ചപ്പോൾ ഭക്തരുടെ മനം നിറഞ്ഞു. ഗുരുവിന്റെ വാഹനവ്യൂഹം ഗേറ്റ് നം.3 –ൽ എത്തിയതു മുതൽ ഗുരുദർശനം അവസാനിക്കുന്നതുവരെ അണമുറിയാത്ത അഖണ്ഡനാമജപം ആശ്രമന്തരീഷത്തിൽ മുഴങ്ങികേട്ടു. തങ്ങളുടെ സർവ്വസ്വവുമായ ഗുരുസ്ഥാനീയയെ മനസ്സ് നിറഞ്ഞ് കണ്ടു. ഗുരുവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരുടെ ഓരോ ഹൃദയമിടിപ്പിലും ആത്മസമർപ്പണത്തിന്റെ നിർവൃതി .

വാക്കുകൾക്കതീതമായ വരവേൽപ്പ്. വിവിധ ഏരിയകളിൽ നിന്നുള്ള ഭക്തർ വൈകുന്നേരം 5 മണി മുതൽ ആശ്രമത്തിൽ എത്തിച്ചേർന്നിരുന്നു. പ്രാർത്ഥന നിര്‍ഭരമായ അന്തരീക്ഷത്തിൽ ആശ്രമത്തിലെ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ആത്മ ബന്ധുക്കളും ചേർന്ന് ശിഷ്യപൂജിതയെ സ്വീകരിച്ചു. സഹകരണമന്ദിരത്തില്‍ ശിഷ്യപൂജിത എല്ലാവര്‍ക്കും ദര്‍ശനം നല്‍കി.

 

 

Related Articles

Back to top button