പോത്തൻകോട് : ന്യൂഡൽഹി രോഹിണി സെക്ടർ 6 പോക്കറ്റ് D-6 ഹൗസ് നമ്പർ 381ൽ വേണുഗോപാലൻ നായർ -ശാന്തമ്മ ദമ്പതികളുടെ മകൻ ശാന്തിപ്രിയന്റെയും (ബ്രഹ്മചാരിണി ഗുരുചന്ദ്രികയുടെ സഹോദരൻ), ഉത്തർപ്രദേശ് ലക്നൗ താക്കുർഗാനി നാപ്പിയർ റോഡ് കോളനി B-2/4ൽ കൗശൽ സിംഗ് – ഛായാ കൗശൽ ദമ്പതികളുടെ മകൾ ശൈവ്യ കൗശലിന്റെയും വിവാഹ സ്വീകരണം ഫെബ്രുവരി 14ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഗുരുധർമ്മ പ്രകാശ സഭാംഗങ്ങൾ, ബ്രഹ്മചാരി – ബ്രഹ്മചാരിണി സംഘം തുടങ്ങിയവർ ദമ്പതിമാരെ ആശിർവദിക്കാൻ എത്തിയിരുന്നു. റിസപ്ഷൻ സത്ക്കാരം സ്പിരിച്വൽസോൺ കോൺഫറൻസ് ഹാളിൽ നടന്നു. ലക്നൗവിൽ ഫെബ്രുവരി 11ന് നടന്ന ചടങ്ങിലാണ് ഇവർ വിവാഹിതരായത്.
Related Articles
…
January 21, 2022 2:25 PM
Check Also
Close
-
അണ്ണാനെ ഓടിക്കുന്ന ആവേശത്തില്‍ അറിയാതെ മരത്തില്‍ കയറി പോയി; അവസാനം പെട്ടു.January 19, 2023 5:49 PM