Uncategorized
ഇരവിപുരം കാരുണ്യതീരത്തിൽ മാതൃമണ്ഡലം സ്നേഹത്തിന്റെ പാഥേയം
ഇരവിപുരം (കൊല്ലം) : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പരിപാടിയായ സ്നേഹത്തിന്റെ പാഥേയം എന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി പൂജിതപീഠം സമർപ്പണത്തോടനുബന്ധിച്ച് കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ഇരവിപുരത്തുള്ള കാരുണ്യതീരം അഗതിമന്ദിരത്തിൽ ഫെബ്രുവരി 11 ന് അന്നദാനം നടത്തി. കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതി ചന്ദ്ര ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ശാന്തിഗിരി മാതൃമണ്ഡലം, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ഗുരു മഹിമ പ്രവർത്തകരും പങ്കെടുത്തു.