Uncategorized

വൃക്കയും കരളും വില്‍ക്കാനുണ്ട്; ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍

“Manju”

വൃക്കയും കരളും വില്‍ക്കാനൊരുങ്ങി ദമ്പതികള്‍. വീടിന് മുന്നില്‍ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ ബോര്‍ഡ് വെച്ചത്. അമ്മയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതികൊടുത്ത കടമുറി സഹോദരനില്‍ നിന്ന് വിട്ടുകിട്ടണമെന്നാണ് ആവശ്യം.
കരിമഠം കോളനി പുത്തന്‍ റോഡിലെ വീടിന് മുന്നിലാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തര്‍ക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാര്‍ പറയുന്നത്.
കടമുറി വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനായില്ല. എന്നാല്‍ അമ്മ മരിച്ചതോടെ ഏഴ് മക്കള്‍ക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിന്റെ സഹോദരന്‍ മണക്കാട് ചന്ദ്രന്‍കുട്ടി ചോദിക്കുന്നു. ഇത് വിട്ടുകിക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് സന്തോഷും ഭാര്യയും ബോര്‍ഡ് സ്ഥാപിച്ചത്.

Related Articles

Back to top button