Uncategorized

കര്‍ണാടക മുഖ്യമന്ത്രി വരാന്‍ വൈകി, ചടങ്ങ് ബഹിഷ്‌കരിച്ച് ബ്യോണ്‍ ബോര്‍ഗ്

“Manju”

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എത്തിച്ചേരാന്‍ വൈകിയതിനെ തുടര്‍ന്ന് ആദരിക്കല്‍ ചടങ്ങ് ബഹിഷ്കരിച്ച്‌ സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്. ബ്യോണ്‍ ബോര്‍ഗിനെയും മുന്‍ ഇന്ത്യന്‍ താരവും പദ്മശ്രീ ജേതാവുമായ വിജയ് അമൃതരാജിനെയും ആദരിക്കുന്നതിനായി കര്‍ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വേദിയിലെത്താന്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ബ്യോണ്‍ ബോര്‍ഗ് വേദി വിടുകയായിരുന്നു.

മകന്‍ ലിയോ ബെംഗളൂരു ഓപ്പണില്‍ കളിക്കുന്നത് കാണാനാണ് ബ്യോണ്‍ ബോര്‍ഗ് എത്തിയത്. രാവിലെ 9.30 നാണ് അനുമോദന ചടങ്ങ് ആരംഭിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി എത്താന്‍ വൈകിയതിനാല്‍ 10.15 വരെ നീട്ടുകയായിരുന്നു.

Related Articles

Check Also
Close
  • ……
Back to top button