Uncategorized

നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും

“Manju”

ബജറ്റ് അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ഉപധനാഭ്യര്‍ത്ഥനക്ക് ശേമുള്ള നാല് ബില്ലുകളാണ് ഇന്ന് പരിഗണിക്കുന്നത്. 28 മുതല്‍ 12 ദിവസം ബജറ്റിലേക്കുള്ള ധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസമായ 7നും തുടര്‍ന്ന് 9നും 10നും സഭ ചേരില്ല. കാര്യവിവര പട്ടിക അനുസരിച്ച് ഈ മാസം 30 വരെയാണ് സഭാ സമ്മേളനം.

അതേസമയം, നികുതി വര്‍ധനവില്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തിയ പ്രതിപക്ഷം പോര്‍വിളിയോടെയാണ് സഭ വിട്ടിറങ്ങിയത്. ഇതിനുശേഷം സര്‍ക്കാരിനെതിരെ പുറത്ത് പ്രത്യക്ഷ സമരത്തിലാണ് പ്രതിപക്ഷം. ഇതിന്റെ പ്രതിഫലനം സ്വാഭാവികമായും സഭക്ക് അകത്തും പ്രതിപക്ഷം പ്രകടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

എന്നാല്‍, നികുതി നിരക്ക് വര്‍ദ്ധനവിന് കാരണമായ കേന്ദ്രനയങ്ങളില്‍ പ്രതിപക്ഷത്തിന്റെ മൗനവും ദുരിതാശ്വാസ നിധി തട്ടിപ്പിലെ ആരോപണങ്ങളില്‍ പ്രതിപക്ഷം അവസാനം പ്രതിക്കൂട്ടിലായതും ഭരണപക്ഷം നിയമസഭയില്‍ ആയുധമാക്കുമെന്നാണ് സൂചന.

 

Related Articles

Back to top button