Uncategorized

മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കിള്ളിയിലെ പ്രോവിഡൻസ് ഹോം അന്തേവാസികൾക്ക് “സ്നേഹത്തിന്റെ പാഥേയം”

“Manju”

 തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ ( സിറ്റി ) ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കിള്ളിയിലെ പ്രോവിഡൻസ് ഹോം അന്തേവാസികൾക്ക് സ്നേഹത്തിന്റെപാഥേയംഎന്ന വാർഷിക പദ്ധതിയുടെ ഭാഗമായി പൂജിത പീഠം സമർപ്പണവാർഷിക ത്തോടനുബന്ധിച്ച് ഫെബ്രുവരി 11 – ന് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. ശാന്തിഗിരി മാതൃ മണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനിയും, ഗവേണിംഗ് കമ്മറ്റി ചുമതലക്കാരും ഏരിയാക്കമ്മറ്റി ചുമതലക്കാരും സന്നിഹിതരായിരുന്നു. സ്ഥാപനം സ്ഥിതി ചെയ്യുന്ന വാർഡ് മെമ്പർ മണി കണ്ഠൻ നായരും, പ്രോവിഡൻസ് ഹോമിലെ സിസ്റ്റർ മാരും ചേർന്ന് സാധനങ്ങൾ സ്വീകരിച്ചു. ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ 29 ഏരിയാ ക്കമ്മറ്റികളിലും അതാതു സ്ഥലത്ത് സ്നേഹത്തിന്റെ പാഥേയം പദ്ധതി പൂജിത പീഠം സമർപ്പണ വാർഷികത്തോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങളായി നടത്തിവരുന്നു.

Related Articles

Check Also
Close
  • ……
Back to top button