Uncategorized

കൊറോണ മഹാമാരി വുഹാനില്‍ നിന്ന് തന്നെ

“Manju”

വാഷിംഗ്ടണ്‍: ചൈനയിലെ വുഹാനിലെ പരീക്ഷണത്തിലാണ് കൊറോണ മഹാമാരി ഉത്ഭവിച്ചതെന്ന് എഫ്ബിഐ മേധാവി ക്രിസ്റ്റഫര്‍ വ്രേ. ക്രിസ്റ്റഫര്‍ വ്രേയുടെ പ്രസ്താവന എഫ്ബിഐ ട്വീറ്റ് ചെയ്തു. എഫ്ബിഐ കുറച്ച്‌ കാലമായി മഹാമാരി ഉത്ഭവത്തെപ്പറ്റി വിലയിരുത്തുകയായിരുന്നു. ചൈനീസ് ലാബോറട്ടറിയിലെ അപകടത്തിലൂടെയാണ് വൈറസ് പടര്‍ന്നതെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട്.

എന്നാല്‍ കൊറോണ മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച്‌ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷെ കൊറോണ വൈറസ് ഗവേഷണത്തിന്റെ കേന്ദ്രമാണ് ചൈനയിലെ വുഹാന്‍ എന്ന വസ്തുത ചില ശാസ്ത്രജ്ഞരും യുഎസ് ഉദ്യോഗസ്ഥരും അംഗീകരിച്ചിട്ടുണ്ട്.

2019-ല്‍ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണം സാര്‍സ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകര്‍ച്ചവ്യാധി ലോകം മുഴുവനും പടര്‍ന്നു. 2020 മാര്‍ച്ച്‌ 11-ന് ലോകാരോഗ്യ സംഘടന ഒരു മഹാമാരി ആയി പ്രഖ്യാപിച്ചു. ഭാരതമടക്കം എല്ലായിടത്തും ജനജീവിതത്തെ കൊറോണ സാരമായി ബാധിച്ചു. ഇന്ത്യ തദ്ദേശീയമായി കൊറോണയ്‌ക്കെതിരെ പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയ്‌ക്കുകയും ചെയ്തു. ലോകത്തിന്റെ തന്നെ ഫാര്‍മസിയായി ഭാരതം മാറി.

Related Articles

Check Also
Close
Back to top button