Uncategorized

ആളെക്കൊല്ലാൻ ശേഷിയുള്ള ‘ബ്ലൂബോട്ടിലുകൾ’ കരയ്ക്കടിയുന്നു

“Manju”

സിഡ്നി: തീരദേശവാസികൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ. ഓസ്ട്രേലിയയിലെ ബീച്ചുകൾക്ക് ഭീഷണിയായി ആയിരക്കണക്കിന് ബ്ലൂബോട്ടിലുകളാണ്  ഓസ്ട്രേലിയൻ ചത്തുതീരത്തടിയുന്നത് . ഇവയുടെ വിഷമേറ്റാൻ മിനിട്ടുകൾക്കകം ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം . ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനുമാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട് .

വ്യാഴാഴ്ച മുതൽ വീശുന്ന കനത്ത വടക്കുകിഴക്കൻ കാറ്റാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്താൻ കാരണമെന്നാണ് നിഗമനം. സിഡ്നി തീരത്തും ബ്ലൂബോട്ടിലുകൾ ചത്തടിഞ്ഞിട്ടുണ്ട്. ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ. സ്വന്തമായി ചലിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതിനാൽത്തന്നെ ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ഒഴുകി തീരത്തേക്കെത്തുന്നത്.

ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് വിഭാഗമുണ്ട് . അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാർ എന്ന ഫിസാലിയ ഫിസാലിസും , ഇൻഡോ–പസഫിക് എന്ന ഫിസാലിയ യുട്രിക്കുലസും . അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്

ഇവയുടെ കുത്തേറ്റാൽ കൃത്യമായ പ്രാഥമിക ചികിത്സ ഉടൻ ഉറപ്പാക്കണം . അതേ സമയം ഏതെങ്കിലും വിധത്തിലുള്ള അലർജിയോ ഹൃദയസംബന്ധിയായ രോഗങ്ങളോ ഉള്ളവർക്കാണ് കുത്തേറ്റതെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാം .

Related Articles

Back to top button