Uncategorized

ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കും

“Manju”

ന്യൂഡല്‍ഹി ഏപ്രില്‍ ഒന്ന്‌ മുതല്‍ ദേശീയപാതകളിലെയും എക്‌സ്‌പ്രസ്‌വേകളിലെയും ടോള്‍ നിരക്ക്‌ കുത്തനെ വര്‍ധിപ്പിക്കും. അഞ്ച്‌ മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ്‌ നീക്കമെന്ന്‌ ദേശീയ പാത അതോറിറ്റി (എന്‍എച്ച്‌എഐ) അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ 25നുള്ളില്‍ പുതുക്കിയ ടോള്‍ നിരക്കുകളുടെ പട്ടിക എന്‍എച്ച്‌എഐ കൈമാറും. ഏപ്രില്‍ ഒന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരും.

കാറുകള്‍ക്കും മറ്റ്‌ ലൈറ്റ്‌ വെഹിക്കിളുകള്‍ക്കും അഞ്ച്‌ ശതമാനത്തിന്റെയും ഹെവി വെഹിക്കിളുകള്‍ക്ക്‌ 10 ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായേക്കും. 2022ല്‍ ടോള്‍നിരക്കുകള്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

Related Articles

Check Also
Close
Back to top button